വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് മെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി.അമേതിയില്‍ നല്‍കിയ അതേ വാഗ്ദാനം വയനാട്ടിലും ആവര്‍ത്തിച്ച് പറഞ്ഞാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണം.
നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ലെന്നും നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായാണെന്നും രാഹുല്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍
മറ്റ് ദേശങ്ങളെപ്പോലെ പ്രധാനമാണ് ദക്ഷിണേന്ത്യയും. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. സൗത്ത് ഇന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വയനാട്ടില്‍ മത്സരിക്കാന്‍ മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമാധാനപൂര്‍ണായ ജീവിതം നയിക്കുന്ന നാടാണ് കേരളം. ഇത് നിസാരമായ കാര്യമല്ലെന്നും ഇവിടെ നിന്ന് രാജ്യത്തിന് ഏറെ പഠിക്കാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തി.
Discussion about this post