പറ്റ്‌ന: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാറിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബീഹാറിലെ ബഗുസാരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ തടഞ്ഞായിരുന്നു നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചത്. രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചതുള്‍പ്പടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടു പോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരെല്ലാം ഒരുമിച്ചായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ കൊണ്ടെന്നും തന്നെ തടയാനാവില്ലെന്ന കനയ്യകുമാര്‍ പറഞ്ഞു. കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് നേരെ നേരത്തെയും കരിങ്കൊടി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഗോ ബാക്ക് വിളികളുമായാണ് അന്ന് പ്രതിഷേധക്കാര്‍ കനയ്യകുമാറിനെ നേരിട്ടത്. ലോഹിയ നഗര്‍ കോളനിയില്‍ എത്തിയപ്പോഴായിരുന്നു അന്ന് പ്രതിഷേധം ഉയര്‍ന്നത്.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്, അര്‍ജെഡി കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സന്‍ എന്നിവര്‍ തമ്മിലാണ് മണ്ഡലത്തിലെ പ്രധാനമത്സരം. തനിച്ച് മത്സരിക്കുന്ന സിപിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വലിയ പിന്തുണയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥികള്‍ പക്ഷേ കനയ്യ കുമാറിന്റെ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചര്‍ച്ചയാക്കുന്നുമുണ്ട്.
Discussion about this post