കോട്ടയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി.തോമസിന്റെ പര്യടനത്തിനു നേരെ സിപിഎം ആക്രമണം നടത്തിയതായി പരാതി. ഇന്നലെ വൈകിട്ട് ആറോടെ കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ സ്കൂള്‍ ജംക്ഷനു സമീപമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പൊലീസില്‍ പരാതി നല്കി.
പ്രചാരണ വാഹനത്തിനു മുന്നിലെത്തിയ വാഹനത്തിലുണ്ടായിരുന്ന പ്രസംഗകനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മൈക്ക് വാങ്ങി എറിയുകയും ചെയ്തതായി ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചതായും ആരോപണമുണ്ട്.
ഇന്നലെ വര്‍ക്കലയില്‍ ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് നേരെയും സിപിഎം ആക്രമണം നടന്നിരുന്നു.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പ്രചരണ സാമഗ്രികള്‍ പലയിടത്തായി നശിപ്പിക്കപ്പെട്ടതും പരാതിയായിട്ടുണ്ട്.
Discussion about this post