ഇന്നസെന്റിന്റെ പാര്‍ലമെന്റിലെ പ്രകടനം ദയനീയമായിരുന്നു.1750 കോടിയുടെ വികസനം നടത്തിയെന്നാണ് അവകാശവാദം. ഇത് എവിടെ നടപ്പാക്കി എന്ന് ആര്‍ക്കു അറിയില്ല.
മാസത്തില്‍ മുപ്പത് ദിവസവും സിനിമയില്‍ അഭിനയിക്കും. മുപ്പത്തൊന്നാം ദിവസം മഞ്ഞ ജൂബയും ധരിച്ച് ജനക്ഷേമം അന്വേഷിക്കാന്‍ പുറപ്പെടും.
മഹാബലി കൊല്ലത്തിലൊരിക്കലാണെങ്കില് ഇദ്ദേഹം മാസത്തിലൊരിക്കലാണ് പ്രജകളെ കാണാന്‍ വരുന്നത്. ഇന്നസെന്റിന്റെ വികസനം പറഞ്ഞ് വോട്ട് പിടിക്കുന്ന ഇടത് മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്നും അഡ്വ.ജയശങ്കര്‍ പറഞ്ഞു.
‘ഒരു മാളത്തില്‍ നിന്ന് എത്രതവണ കടിയേല്‍ക്കണമെന്ന് ചാലക്കുടിക്കാര്‍ക്ക് തീരുമാനിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്’. അവരത് വിവേകപൂര്‍വ്വം നിര്‍വ്വഹിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post