ആലപ്പുഴ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ഡോ: കെ. എസ്. രാധാകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍ പെട്ടു. തോട്ടപ്പള്ളി നാലു ചിറയില്‍ വീട് കയറിയുള്ള പ്രചരണം കഴിഞ്ഞു വരുമ്പോള്‍ ഇല്ലിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
മരക്കുറ്റിയില്‍ ഇടിച്ചാണ് വള്ളം മൂങ്ങിയത്. കുട്ടനാടിന്റെ ഭാഷ അറിയാവുന്ന സ്ഥാനാര്‍ത്ഥി തന്നെ കൂവി വിളിക്കുകയും സമീപത്തുള്ള വീട്ടിലെ രാജേന്ദ്രന് ഭാര്യ സൗമിനി എന്നിവര്‍ വള്ളവുമായി വന്നു എല്ലാവരേയും രക്ഷപ്പെടുത്തുകയുമായിരുന്നു.
https://youtu.be/lLi8Fwt-Z44
Discussion about this post