മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനും തമിഴ് നടൻ ആര്യയും അതിഥിവേഷത്തിലെത്തുന്നു പതിനെട്ടാം പടിയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്.പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും.
പ്രിയാമണി,അഹാന കൃഷ്ണ, മനോജ് കെ ജയന്, മണിയന്‍പിള്ള, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിര അണിനിരക്കുന്നു, 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും കൈകോര്‍ക്കുന്നു-ഇങ്ങനെ നിരവധിയേറെ പ്രത്യേകതകളുള്ള ചിത്രമാണ് പതിനെട്ടാാം പടി.
https://www.facebook.com/AugustCinema/photos/a.587707984636387/2658601304213701/?type=3&__xts__%5B0%5D=68.ARDK6WY2UC61xXfyw6DjHnEiLTM-kXUIwCD1IiZGv1IQGfxABQyWMziy1fpNfvCvIFX5bEdVwDGAu25_L5TmViVfZwmhT6ImpZCQyHocwBXyf3_h3ajxus8UycrO7fFaIskPMI6LfFf3EKsaT1ILEwwV1Y23r6GN8H9DR_nCxOTb3bXjk3aNrJ6arpJ4EnufPJDxSZhTN8-QKOKmurvp528GJaycdcZxucQv7gUzxhBe9MKuMdLfB3DEE-IAylHudtG1syPp2wWMMjvlsUWhBd_fbq7_NuEIdVAFHPZvPzoYFtLyT5fTao1gmggwZPUkI0o2y1679U1vtdZ0sq6IFi4VfA&__tn__=-R
മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മുന്‍പ് ടൊവിനോ തോമസും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ടൊവിനോയുടെ റോളാണ് ഉണ്ണി മുകുന്ദനില്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രം വിദ്യഭ്യാസ രംഗത്തെ കീഴ്വഴക്കങ്ങളെ കുറിച്ച് പുതിയ ദിശാബോധം നല്‍കാനാണ് ശ്രമിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസം ക്ലാസ്സ് മുറികളില്‍ നിന്നല്ല, പുറത്തുള്ള സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന കഥാതന്തുവാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഏപ്രില്‍ 17 ന് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജൂണ്‍ അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ശങ്കറിന്റെ ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
Discussion about this post