ഡല്‍ഹി:ആഭ്യന്തര കലഹം രൂക്ഷമായ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ പിന്‍വാങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉടന്‍ ട്രിപ്പോളി വിടാന്‍ ആവശ്യപ്പെടുക. അവരെ പിന്നീട് ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നത് വ്യാപക സംഘര്‍ഷത്തിനിടയാക്കിയിരുന്നു. 500 ഓളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
നിയന്ത്രണാതീതമായ സംഘര്‍ഷത്തിലേക്ക് ട്രിപ്പോളി അതിവേഗം നീങ്ങുകയാണ്. ഇന്ത്യക്കാരെ അവിടെ നിന്ന് മാറ്റുന്നതിനായി നിലവില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.
Discussion about this post