വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ആലപ്പുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ് രാധാകൃഷ്ണന്. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ മാത്രമല്ല, എസ്എന്‍ഡിപി വൈസ് പ്രസിഡണ്ട് കൂടിയാണെന്നതാണ് അക്രമണത്തിന് കാരണമായത്. ആലപ്പുഴ മണ്ഡലത്തില്‍ ഇതിനെതിരെ ശക്തമായ വികാരം ഉയരുമെന്നും ഡോ.കെ.എസ് രാധാകൃഷ്ണന് പറഞ്ഞു.
അരൂര്‍ മണ്ഡലത്തില്‍ പൂജപ്പുര ക്ഷേത്രത്തിന് സമീപ നടന്ന പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.കെഎസ് രാധാകൃഷ്ണന്.
മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞു കൊണ്ടാണ് വണ്ടൂരില്‍ വച്ച് തുഷാറിന് നേരെ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. തുഷാറിന് നേരെ നടന്ന ആക്രമണത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ ശക്തമായ അമര്‍ഷമുണ്ട്. സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വണ്ടൂരില്‍ വച്ച് ഇന്നലെ വൈകിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം നടന്നത്. നൂറോളം ലീഗ് പ്രവര്‍ത്തകരെത്തി ആക്രമണം നടത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ തടഞ്ഞതിനാലാണ് തുഷാര്‍ വെള്ളാപ്പള്ളി രക്ഷപ്പെട്ടത്. നിരവധി എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post