കാസര്‍കോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍. കാസര്‍കോട്ടെ ജനങ്ങള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എന്‍ഡിഎയ്ക്കായിരിക്കും വിജയമെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.
അവസാന ഘട്ടത്തില്‍ കര്‍ണാടകയില്‍ നിന്നും നേതാകളെ ഇറക്കിയാണ് മണ്ഡലത്തില്‍ ബിജെപി പ്രചാരണം നടത്തുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മഞ്ചേശ്വരവും കാസര്‍കോടും കേന്ദ്രീകരിക്കുന്ന ബി.ജെപിക്കായി കേന്ദ്രമന്ത്രി നിര്മലാസിതാരാമന് റോഡ് ഷോയും നടത്തുന്നുണ്ട്.
അതേസമയം ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ ചരിത്രം മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി വോട്ടാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാള്‍ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു.
ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്നവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post