ശ്രീലങ്കയില്‍ ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി . സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണ കപ്പലുകളും ആളില്ലാ വിമാനങ്ങളും നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു .
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 290 യോളം പേര് മരിച്ചതിന് പിന്നാലെയാണ് ഇന്ത്യ ജാഗ്രത ശക്തമാക്കിയിരിക്കുന്നത് . ഭീകരാക്രമണത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നിരീക്ഷണം . ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാ അത്ത് ആണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post