സിവില്‍സര്‍വീസ് പരീക്ഷയ്‌ക്കെന്നല്ല ഒരു പരീക്ഷയ്ക്കും ഇരുന്നുപഠിക്കാനുള്ള സൗകര്യവും സാഹചര്യവും ഇടിയംവയല്‍ അന്പലക്കൊല്ലി കോളനിയിലെ ഈ വീട്ടിലില്ല. 16 വര്‍ഷം പഴക്കമുണ്ടെങ്കിലും ഇതുവരെ തേച്ചിട്ടില്ല. ജനലുകള്‍ക്ക് പാളികള്‍ പോലുമില്ല. എല്ലാം സാരിത്തുണികൊണ്ട് മറച്ചിരിക്കുന്നു.കോണ്‍ക്രീറ്റ് ചോര്‍ന്നൊലിക്കുന്നതിനാല്‍ മുകളില്‍ ഷീറ്റ് വലിച്ച് കെട്ടിയിട്ടുണ്ട്.ഇതാണ് സിവില്‍ സര്‍വ്വീസില്‍ റാങ്ക് നേടിയ ശ്രീധന്യയുടെ വീട്.
എന്നാല്‍ കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയില്‍ ശ്രീധന്യയുടെ വീട് എന്നുപറഞ്ഞ് അടുക്കള ദൃശ്യങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.വീഡിയോയില്‍ കാണുന്നത് ശ്രീധന്യയുടെ വീടല്ല എന്നതാണ് വാസ്തവം.
ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശനത്തിന് പിന്നാലെ അയല്‍വക്കത്തെ വീട്ടിലെ അടുക്കളയില്‍ എത്തി പ്രിയങ്ക ചമ്മന്തിയും കപ്പയും കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്കയെ നേരില്‍ കാണണമെന്ന് ശ്രീധന്യ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. തൊട്ടയല്‍പക്കത്തെ വീട്ടിലേക്കുള്ള യാത്രയില്‍ ശ്രീധന്യയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.
വീട്ടുകാരായ മധുവും ഭാര്യ ദീപയും കപ്പയും ചമ്മന്തിയും ചായയും ഒരുക്കിവച്ചിരുന്നു. വീട്ടിലെ അടുക്കളയിലെത്തിയ പ്രിയങ്ക വീട്ടുകാരിയോട് വിഭവവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് ഭക്ഷണം കഴിച്ചത്. ഈ വീടിന്റെ ദൃശ്യങ്ങളാണ് ശ്രീധന്യയുടെതെന്ന പേരില്‍ പ്രിയങ്ക പോസ്റ്റ് ചെയ്തത്.ശ്രീധന്യയുമായി പ്രിയങ്ക ഗാന്ധി സംസാരിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.
https://www.facebook.com/gandhipriyanka/videos/438904406653788/?t=1
Discussion about this post