തിരുവനന്തപുരം : കോവളത്ത് ചൊവ്വരയിൽ വോട്ടിംഗ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടർ ഡോ.വാസുകി .
ഏതു ചിഹ്നത്തിൽ കുത്തിയാലും താമരയ്ക്ക് വോട്ട് പതിക്കുന്നുവെന്ന വാർത്ത തെറ്റാണ് .ഒരിയ്ക്കലും അത് നടക്കില്ല ,ഇത് സാങ്കേതികമായി അടിസ്ഥാനരഹിതമാണെന്നും വാസുകി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട് . ബൂത്തിൽ പോളിംഗ് തടസമില്ലാതെ നടക്കുന്നുണ്ടെന്നും വാസുകി പറഞ്ഞു.
Discussion about this post