കോഴിക്കോട് എടക്കാട് യൂണിയന് എല്‍.പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ വോട്ടിംഗ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂണിയന് എല്‍.പി സ്കൂളിലെ 13ആം നമ്പര്‍ ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയ ഇയാള്‍ യാതൊരു വിധ പ്രകോപനവും ഇല്ലാതെ വോട്ടിംഗ് മെഷീന് അടിച്ച് തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
എടക്കാട് സ്വദേശി പ്രമോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ വിവിപാറ്റും , പഞ്ചിംഗ് മെഷീനും പൂര്‍ണ്ണമായും തകര്‍ന്നു. എന്നാല്‍ മെഷീന്റെ കണ്ട്രോള് യൂണിറ്റിന് കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് സാങ്കേതിക വിഗദ്ധര്‍ വ്യക്തമാക്കി . പുതിയ വോട്ടിംഗ് മെഷീന് എത്തിച്ച ശേഷം വോട്ടിംഗ് വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്.
ഇയാള്‍ മാവോയിസ്റ്റ് അനുഭാവിയാണ് എന്നാണു നാട്ടുകാര്‍ പറയുന്നത് .
Discussion about this post