ഇലക്ട്രോണിക് വോട്ടിങ് മെഷിനീലെ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണേണ്ടെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കി. വിവിപാറ്റ് വോട്ടിങ് മെഷിനിലെ അമ്പതം ശതമാനം സ്ലിപ്പുകള്‍ എണ്ണണം എന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
പോളിങ് ബൂത്തിലെ അഞ്ച് സ്ലിപ്പുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നാണ് സുപ്രീംകോടതി ഇതിന് മുമ്പ് ഉത്തരവിട്ടിരുന്നത്. തെരഞ്ഞെടുപ്പിനിടെ വിവിപാറ്റ് മെഷീനില്‍ തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post