കൊച്ചി : ഏഷ്യനെറ്റിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ അലി അക്ബർ . ബസ് നടത്തിപ്പുകാർക്കെതിരെ പൊലീസ് എടുത്ത നടപടിയെ ന്യായീകരിച്ചതിന്റെ പേരിൽ സംഘപരിവാർ അലി അക്ബറിനെതിരെ തിരിഞ്ഞതായി ഏഷ്യനെറ്റ് വാർത്ത നൽകിയിരുന്നു . ഇതിനെതിരെയാണ് അലി അക്ബർ രംഗത്ത് വന്നിരിക്കുന്നത് .
‘ ഫ്യൂസ് ഊരി തമ്പുരാന്റെ ആട്ടു കേട്ടാലും വിഷമമില്ലാത്ത നിങ്ങൾക്ക് എന്നെ ആരെങ്കിലും തെറി വിളിക്കുമ്പോ വിഷമം വരുന്നെങ്കിൽ അതിൽ നന്ദിയുണ്ടെന്ന് അലി അക്ബർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു .സംഘപരിവാറിന്റെ മറവിൽ സകല സുടാപ്പികളും ചൊറിയാറുണ്ട്, ഇപ്പോൾ ചൊറിയുന്നതും കല്ലടയ്ക്ക് വേണ്ടി ഉഴുതു മറിക്കാൻ വേഷം കെട്ടിയവരാണെന്ന് അറിയാം . മാത്രമല്ല തെറി ഇനിയും വരും റെക്കോർഡ് ചെയ്ത് ടെലികാസ്റ്റ് ചെയ്യണേ എന്നും അലി അക്ബർ ഏഷ്യനെറ്റിനോടുള്ള പ്രസ്താവനയിൽ പറയുന്നു .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …..
Discussion about this post