വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും മുൻപ് കേരളത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കേരളത്തിൽ വോട്ട് ചെയ്യാൻ പോകുന്ന ബിജെപി പ്രവർത്തകർ തിരികെ വരുമെന്ന് ഉറപ്പിലാതെയാണ് പോകുന്നത് . തിരികെ എത്തുമെന്ന് പ്രതീക്ഷയില്ലായെന്ന് സ്വന്തം അമ്മമാരോട് പറയുന്ന പാർട്ടി പ്രവർത്തകർ ,അതാണ് കേരളത്തിന്റെ അവസ്ഥ .
കേരളത്തിലെയും ,ബംഗാളിലെയും ബിജെപി പ്രവർത്തകർ ജീവൻ പണയപ്പെടുത്തിയാണ് പാർട്ടി പ്രവർത്തനം നടത്തുന്നത് . എന്നാൽ വാരാണസിയിലെ ബിജെപി പ്രവർത്തകർക്ക് അത്തരമൊരു ഭയത്തിനിടയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
മുൻപ് പലതവണ കേരളത്തിലെത്തിയപ്പോഴും അദ്ദേഹം സംസ്ഥാനത്തെ സിപിഎം അക്രമ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിരുന്നു . കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി ഇന്ന് പത്രിക സമർപ്പിക്കാനായി വാരാണസിയിലെത്തിയത്.
Discussion about this post