മാര്‍ക്‌സിസ്റ്റ് മുഖദൈവങ്ങളുടെ മുഖപ്രസാദം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്ന ഹിസ്റ്റീരിയയാണ് കോലീബി വാദമെന്ന് ബിജെപി. സിപിഎമ്മിന് നഷ്ടപ്പെടുന്നത് സ്വന്തം കാലിനടിയിലെ മണ്ണാണ്, നൂനപക്ഷവും ഭൂരിപക്ഷവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ് സിപിഎമ്മെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച് സ്വന്തം അസ്ഥിത്വം സി.പി.എം സ്വയം നഷ്ടപ്പെടുത്തുന്നു വെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ സി.പി.എം വോട്ട് കച്ചവടം നടത്തിയിട്ടുണ്ട്. സി.പി.എം സ്വയം കുലംകുത്തികളായി മാറുന്നു. ഈ തെരഞ്ഞെടുപ്പ് സി പി എം ന്റെ വാട്ടര്‍ ലൂ ആണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Discussion about this post