രാഹുൽ ഗാന്ധിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്ന ആവശ്യത്തിൽ ഡൽഹി പോലീസിനോട് നടപടി റിപ്പോർട്ട് നൽകാൻ നിർദേശം. 2016 ലെ മിന്നൽ ആക്രമണം സംബന്ധിച്ച രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് രാജ്യദ്രോഹത്തിന് കേസ് രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഡൽഹി പോലീസിനോട് നടപടി റിപ്പോർട്ട് ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ആണ് നിർദേശം നൽകിയത്. സൈനികരുടെ ജീവത്യാഗം നരേന്ദ്ര മോദി വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
Discussion about this post