എസ് എന്‍ ഡി പി യോഗം പിരിച്ച് വിടണം എന്ന ഹര്‍ജി നിയമപരമായി നിലനില്ക്കും എന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു .എസ് എന്‍ ഡി പി യോഗത്തിന് വേണ്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്കിയ ഹര്‍ജിയില്‍ ആണ് സുപ്രിംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്, വിനീത് ശരണ്‍ എന്നിവര്‍ ആണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്.
എസ്എന്‍ഡിപി യോഗം പിരിച്ചു വിടുകയും ഭാരവാഹികള്‍ക്ക് അയോഗ്യത കല്പ്പിക്കണം എന്നും ആവശ്യപ്പെട്ട് കോതമംഗലം യൂണിയനിലെ വി കെ ചിത്തരഞ്ജന്
ആണ് ഹൈകോടതിയെ സമീപിച്ചത്. വി കെ ചിത്തരഞ്ജന് സുപ്രീം കോടതി നോട്ടീസ് അയച്ചു.
കെടുകാര്യസ്ഥതയും അഴിമതിയും നിലനില്‍ക്കുന്ന എസ് എന്‍ ഡി പി യോഗം കമ്പനി നിയമ പ്രകാരം പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടാണ് ചിത്തരഞ്ജനും മറ്റ് നാല് പേരും കേരള ഹൈകോടതിയെ സമീപിച്ചിരുന്നത്.
Discussion about this post