ആംആദ്മി പാര്‍ട്ടി ഉന്നയിച്ച ഇരട്ട വോട്ടര്‍ കാര്‍ഡ് ആരോപണത്തെ നിഷേധിച്ച് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.
താന്‍ ജയിച്ചാല്‍ ഡല്‍ഹിയിലെ ജനതയ്ക്കായി പ്രവര്‍ത്തിക്കും . ഡല്‍ഹിയെ വിദേശ രാജ്യങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം നല്‍കുന്നില്ല. ദേശവിരുദ്ധര്‍ക്ക് രാജ്യത്ത് സ്ഥാനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഗൗതം ഗംഭീര്‍ ബിജെപിയിൽ ചേര്‍ന്നത്. രാജ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള കാഴ്ചപ്പാടാണ് തന്നെ സ്വാധീനിച്ചതെന്നാണ് ബിജെപി പ്രവേശനത്തിന് പിന്നാലെ ഗൗതം പ്രതികരിച്ചത്. പിന്നാലെ ഈസ്റ്റ് ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയായി ഗംഭീറിനെ പ്രഖ്യാപിക്കുകയായിരുന്നു. മേയ് 12 നാണ് വോട്ടെടുപ്പ് .
Discussion about this post