ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായി 72 ലോക്സഭാ മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ മഹാരാഷ്ട്രയില്‍ 17 മണ്ഡലങ്ങളിലും മധ്യപ്രദേശ്, ഒഡീഷ എന്നിവടങ്ങളില്‍ ആറിടത്തും തിരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലും മഹാരാഷ്ടയിലും ഇത് അവസാനഘട്ടമാണ്.
ഇതില്‍ പല ശ്രദ്ധേയമായ പോരാട്ടങ്ങളും നടക്കുന്നുണ്ട്. ബിഹാറിലെ ബെഗുസരായില്‍ ബിജെപി നേതാവ് ഗിരിരാജ് സിംഗ് സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെ നേരിടും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ മദ്ധ്യപ്രദേശിലെ ചിദ്വാരയില്‍ നിന്ന് ജനവിധി തേടും. 2014ല്‍ ബിജെപി മദ്ധ്യപ്രദേശില്‍ കൈവിട്ട രണ്ട് സീറ്റുകളിലൊന്നാണിത്. ഉത്തര്‍പ്രദേശിലെ ഉന്നാവുവില്‍ ബിജെപി എംപി സാക്ഷി മഹാരാജ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അന്നു ഠണ്ടന്‍, എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ത്ഥി എന്നിവര്‍ തമ്മിലാണ് മത്സരം.
Discussion about this post