ശ്രീലങ്കയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മൂന്ന് തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഐ.എസ് അവകാശപ്പെട്ടു. ഈസ്റ്റര്‍ ദിനത്തില്‍ 253 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ 15 പേരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്.
കല്മുനൈയിലെ ഒരു വീട്ടില്‍ മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.
ഏറ്റുമുട്ടലിനിടെ മൂന്ന് തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ശ്രീലങ്കന്‍ പോലീസുമായി ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് നടത്തിയ ഏറ്റുമുട്ടലിന് ശേഷം സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ച ബെല്‍റ്റ്ബോംബ് പ്രവര്‍ത്തിപ്പിക്കുകയായിരുന്നുവെന്ന് ഐ.എസ് വ്യക്തമാക്കിയതായ ഇസ്ലാമിക് സ്റ്റേറ്റ് ആയിട്ട് ബന്ധമുള്ള അമാഖ് ന്യൂസ് ഏജന്‍സിയാണ് പുറത്ത് വിട്ടത്.
Discussion about this post