ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഹിജാബ് , ബുർഖ തുടങ്ങി മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തി ഹോട്ടല്‍ അധികൃതര്‍.
‘എല്ലാ ഫ്ലവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് ഇത്തരം വസ്ത്രങ്ങൾക്ക് നിരോധനമേര്‍പ്പെടുത്തിയത്. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി . ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടലിൽ സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഹെല്‍മെറ്റ്, ബുര്‍ക്ക, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും നിരോധിച്ചതായി സൂചനാ ബോർഡുകളിൽ വ്യക്തമാക്കുന്നു .
കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഐഎസ് ഏറ്റെടുത്തിരുന്നു.
തുടർന്ന് ബുർഖ നിരോധിക്കാൻ ശ്രീലങ്കൻ സർക്കാർ തന്നെ ആലോചിക്കുന്നുണ്ട് . ഈ തീരുമാനത്തെ ശ്രീലങ്കയിലെ മുസ്ലീം ഉന്നത സമുദായ സംഘടന സ്വാഗതം ചെയ്തിരുന്നു.
Discussion about this post