ഇസ്ലാം ഭീകര ഭീഷണി നേരിടുന്ന ശ്രീലങ്കയിൽ മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് നിരോധനം . പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് . മുഖം മറച്ചെത്തിയ വനിതകളുടെ സാന്നിദ്ധ്യം ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന സ്ഥലങ്ങളിൽ ഉണ്ടായിരുന്നതിനെ തുടർന്ന് ബുർഖ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു . തുടർന്നാണ് അടിയന്തിര നടപടി എന്ന നിലയിൽ ഉത്തരവ് ഇറക്കിയിരിക്കുന്നത് .
രണ്ട് ദിവസം മുൻപ് ശ്രീലങ്കയിൽ ഹോട്ടലുകളിൽ ബുർഖകളും,ഹിജാബുകളും നിരോധിച്ച് ബോർഡുകൾ വച്ചിരുന്നു . ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനമാണ് ജനങ്ങളെയും ,സർക്കാരിനെയും ഒരു പോലെ ഭയപ്പെടുത്തിയിരിക്കുന്നത് .
അതേസമയം ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്നയാളുടെ അച്ഛനും രണ്ടു സഹോദരന്‍മാരും സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനു പിന്നാലെ കര്‍ശ സുരക്ഷയിലാണ് ശ്രീലങ്ക. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന രണ്ട് ഇസ്ലാം തീവ്രവാദ സംഘടനയില്‍പ്പെട്ടവരെ കണ്ടെത്താന്‍ 10000 സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
Discussion about this post