കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാന്‍ ഹാഷിമിന് കേരളത്തിലുള്ള നിരവധി പേരുമായി ബന്ധമുണ്ടെന്ന് ആരപോണത്തില് അന്വേഷണം ശക്തമാക്കി എന്‍ഐഎ. സ്ഫോടനവുമായി നേരിട്ട് ബദ്ധമില്ല എന്നാണ് ഇതുവരെയുള്ള നിഗമനം എങ്കിലും സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമുമായി കേരളത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മലയാളികള്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിച്ചതായി എന്‍ഐഎ കണ്ടെത്തി. ശ്രീലങ്കന്‍ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയ സംഭവുമായി സഹ്രാന്‍ ഹാഷിമിന് ബന്ധമുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലായ പാലക്കാട് സ്വദേശിക്ക് തൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം.സഹ്രാന്‍ ഹാഷിം മുമ്പ് കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.
കാസര്‍കോട് സ്വദേശികളായ രണ്ട് പേരോട് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തിരുന്നു. കൊളംബോയിലെ ഭീകാരാക്രമണത്തില്‍ ചാവേറായി മാറിയ സഹ്രാന്‍ ഹാഷിന്റെ പ്രസംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം.
അതേസമയം, ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ചാവേറുകള്‍ കേരളത്തിലും തമിഴ്നാട്ടിലുമെത്തിയിരുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ ശക്തമാക്കിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും തൗഹീത് ജമാഅതിന് വേരുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന തുടങ്ങിയത്. തീവ്രവാദബന്ധമുള്ള കേരളത്തിലെ ചില സംഘടനകളുമായി തൗഹീദ് ജാമാ അത്തിനുള്ള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ളവരുടെ തീവ്രവാദ സംഘടനാ ബന്ധങ്ങള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നതാണെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. ഇ്ത്യയിലെ പല സ്ഥലങ്ങളിലും തൗഹീദ് ജമാ അത്ത് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായുള്ള കണ്ടെത്തലില്‍ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രം സ്ംസ്ഥാനങ്ങള്ക്ക് നല്‍കും.
Discussion about this post