സാമ്പത്തിക പരാധീനതയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ ഇടനാഴിയും ചീഫ് സെക്രട്ടറിയുടെ ഓഫീസും മോടിപിടിപ്പിക്കാന്‍ സര്‍ക്കാര്‍ രു കോടിയോളം രൂപ ചിലവിടുന്നതാണ് പുതിയ വിവാദം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികളോ കരാര്‍ നടപടികളോ സ്വീകരിക്കാതെ ചട്ടലംഘനം നടന്നുവെന്നും ആരോപണമുണ്ട്. ട്വന്റി ഫോര്‍ ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടത്.
ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പ്രവൃത്തികള്‍ ആരംഭിക്കാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പും ചാനല്‍ പുറത്ത് വിട്ടു.
ഏപ്രില്‍ 22 ലെ ആദ്യ ഉത്തരവ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് മോടി കൂട്ടാനുള്ള 60,95,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതേ ദിവസത്തെ അടുത്ത ഉത്തരവ് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശക മുറി മോടിപിടിപ്പിക്കാന്‍ 6,83,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതാണ്. ചീഫ് സെക്രട്ടറിയുടെ മുറിക്കു മുന്നിലെ ഇടനാഴി മിനുക്കാന്‍ 6, 24,000 രൂപയുടെ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതിയ്ക്കുള്ള ഫത്തരവും അന്ന് തന്നെ ഇറങ്ങി.
26 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലെ ഇടനാഴി മോടി കൂട്ടാന്‍ 12,48,000 രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി ഉത്തരവിറങ്ങിയത്.
Discussion about this post