കണ്ണൂര്‍: എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ കണ്ടെത്തലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മീണയുടെ തീരുമാനം മുന്‍വിധിയോടെയുള്ള തിരക്കഥയനുസരിച്ചാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ആരോപണവിധേയരോട് വിശദീകരണം ചോദിക്കാന്‍ പോലും തയാറായില്ല.വ്യാജപ്രചാരണത്തില്‍ ടിക്കാറാം മീണ വീണെന്നത് ഗൗരവതരമെന്നും കോടിയേരി പറഞ്ഞു.
. പഞ്ചായത്തംഗം മാറിനില്‍ക്കണമെന്ന് പറയാന്‍ മീണയ്ക്ക് അധികാരമില്ല. ഒരു പരിശോധനയ്ക്കും എതിരല്ല. ജില്ലാ കലക്ടര്‍ തെളിവെടുക്കും മുന്‍പ് കള്ളവോട്ട് നടന്നുവെന്നു തീര്‍പ്പു കല്പിച്ചു. ഏകപക്ഷീയ പരിശോധന പാടില്ല. ടിക്കാറാം മീണയുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്നും കോടിയേരി ആരോപിച്ചു. ഇതു സാധൂകരിക്കുന്ന ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തതായി ടിക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു
Discussion about this post