ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് ജയം ഉറപ്പെന്ന് ഒ.രാജഗോപാല്‍.ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് വിജയിക്കാന്‍ ബിജെപിക്ക് കഴിയുമെന്നും ഒ.രാജഗോപാല്‍.പത്തനംതിട്ടയിലും വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലെ അയോധ്യാ പ്രശ്നം ജനമനസ്സില്‍ കയറിയതിന് സമാനമായി കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്നും ആ സ്വാധീനം സ്വാഭാവികമാണെന്നും നേമം എംഎല്‍എ ഒ രാജഗോപാല്‍ വ്യക്തമാക്കി.
എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
Discussion about this post