ഇന്ത്യയിൽ ആക്രമണ ഭീഷണിയുമായി ഐഎസിന്റെ പോസ്റ്റർ സന്ദേശം. ഇന്ത്യയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുമെന്നാണ് ഭീഷണി. ബംഗാൾ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിരരുന്നു ഭീഷണി സന്ദേശം.
അബു മുഹമ്മദ് അൽ ബംഗാളി എന്നയാളുടെ പേരിലാണ് ഭീഷണി. ബംഗാളിലെ ഇസ്ലാമിക് സ്റ്റേറ്റ് എമിറാണ് ഇയാളെന്നാണ് സന്ദേശത്തിൽ പറയുന്നത്.
‘ഖലീഫയുടെ ബംഗാളിലെയും ഹിന്ദിലെയും സൈന്യത്തെ നിശബ്ദരാക്കാമെന്നാണ് നിങ്ങളുടെ വിചാരമെങ്കിൽ, ശ്രദ്ധിക്കുക, ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല. പ്രതികാര ദാഹവും മാഞ്ഞ് പോവില്ല.’- ഐഎസ് ഭീഷണി പോസ്റ്ററിൽ പറയുന്നു.
ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശം പുറത്തുവരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സംസ്ഥാനങ്ങൾക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് 7.30ന് ധാക്കയിൽ ഐഎസ് നടത്തിയ ബോബംബാക്രമണ പശ്ചാത്തലത്തിൽ ഏറെ ആശങ്കയോടെയാണ് ഭീഷണി സന്ദേശത്തെ രാജ്യം നോക്കിക്കാണുന്നത്.
Discussion about this post