തമ്പാനൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍ രേഖകളോ യാത്രാരേഖകളോ ഇല്ല എന്നാണ് പോലിസ് നല്‍കുന്ന സൂചന .
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യം ചെയ്യുകയാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലെത്തിയതെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മൊഴി.
വര്‍ക്കലയില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്ലില്‍ യുവാവ് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതും യുവാവിന്റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
Discussion about this post