ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നത് കേസില്‍പ്പെടാതിരിക്കാനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സവര്‍ണകൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ചെങ്കില്‍ അകത്തുപോകുമായിരുന്നു. സമുദായാംഗങ്ങളെ കരുതിയാണ് ഈ നിലപാട് സ്വീകരിച്ചത്.
പ്രതിഷേധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുന്നത് ഈഴവരാകുമായിരുന്നു. ദിവസങ്ങളോളം ജയിലില്‍ കിടന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അവസ്ഥ ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം വാര്‍ഷികപൊതുയോഗത്തിലാണ് ജനറല്‍ സെക്രട്ടറി ശബരിമല വിഷയത്തില്‍ സമുദായനേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്.
സംസ്ഥാനത്തെ ഇടതു സര്‍ക്കാരിനെ വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചു. ശ്രീനാരായണ ഗുരുവിനെയും സമുദായത്തെയും അംഗീകരിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേത്. മുഖ്യമന്ത്രിയും സര്‍ക്കാരും അനുഭാവപൂര്‍വം വരുമ്പോള്‍ പിന്തിരിഞ്ഞു നില്‍ക്കേണ്ടതില്ല. അതിനാലാണ് വനിതാമതിലില്‍ സഹകരിച്ചത്. ഈ സര്‍ക്കാരില്‍ നിന്നും ഇനിയും ഒരുപാട് സഹായങ്ങള്‍ ലഭിക്കാനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post