ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഈ പ്രശ്നത്തില്‍ നിന്നും രാജ്യം മോചിതമാകുമെന്നും അദ്ദേഹം പറഞ്ഞു. ധന്‍ബാദിലെ സിറ്റിംഗ് എംപിയായ പശുപതിനാഥ് സിംഗിന് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കരുതെന്നാണ് രാഹുലും ,കൂട്ടരും പറയുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തൊയാൽ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കൊല്‍ക്കത്ത മുതല്‍ കച്ച് വരെയുമുള്ള അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കും, അമിതാ ഷാ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധമാണ് ബിജെപിക്ക് പ്രധാനമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. .
Discussion about this post