തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ തൃശൂർ പൂരത്തിനു ആനകളെ വിട്ടുനൽകില്ലെന്ന ഉറച്ച നിലപാട് ആനയുടമകൾ എടുത്തതോടെ സന്ധിസംഭാഷാണത്തിനു തയ്യാറായി സർക്കാർ .
പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ആന ഉടമകളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ചര്‍ച്ച നടത്തും. തെച്ചിക്കോട്ടു രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ അനുനയത്തിന് ഇല്ലെന്നാണ് ആന ഉടമകളുടെ നിലപാട്. ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഇതിനായി സർക്കാരിൽ നിവേദനം നൽകിയിരിക്കെ വനം മന്ത്രി രാജു ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും ആനയുടമകളിൽ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. ആനകളെ വിട്ടു നൽകില്ലെന്ന് ഉടമകൾ പറഞ്ഞതോടെ ദേവസ്വം ബോര്‍ഡുകളുടെ ആനകളെ തൃശൂര്‍ പൂരത്തിന് എത്തിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു . എന്നാൽ ഈ ഭീഷണി വിലപ്പോയില്ല.
സംഘടനയ്ക്ക് കീഴിലുള്ള മറ്റ് സ്വകാര്യ വ്യക്തികളുടെ ആനകളെ പൂരത്തിന് എഴുന്നള്ളിക്കില്ലെന്ന തീരുമാനത്തില്‍ നിന്നും ആന ഉടമകള്‍ പിന്മാറാന് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആനയുടമകളെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമം. അതേസമയം തൃശൂർ പൂരമടക്കമുള്ള ഹൈന്ദവാചാരങ്ങൾ തകർക്കുന്നതിന്റെ ഭാഗമായാണ് ജനങ്ങൾ ഇതിനെ കാണുന്നത് .
Discussion about this post