തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല.ഇത്തരം കേസുകളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലെ സമിതിയാണ് ഇടപെടെണ്ടതെന്നും കോടതി.
സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നത്.ഇനി കളക്ടറുടെ നിലപാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതരാണ് ഹൈക്കോടതിയെ സമീപിച്ചത്. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്റെ വാദം.
Discussion about this post