വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുവെന്ന എഎപി സ്ഥാനാര്‍ത്ഥി അതിഷി മാര്‍ലെനയുടെ ആരോപണം നിഷേധിച്ച് ഗൗതം ഗംഭീര്‍. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെജ്‌രിവാളും കൂട്ടരും സംഘടിപ്പിക്കുന്ന നാടകമാണിതെന്ന് ഗൗതം ഗംഭീര്‍ ആരോപിച്ചു. ലഘുലേഖ വിതരണം ചെയ്തുവെന്ന ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയാറാണെന്നും ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം എഎപി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിഷിയുടെ ആരോപണം ബിജെപി പാര്‍ട്ടി നേതൃത്വവും തള്ളിയിട്ടുണ്ട്. സ്വന്തം നേതാക്കളെ പാര്‍ട്ടിക്കാരെ ഉപയോഗിച്ച് ആക്രമിക്കാന്‍ മടിക്കാത്ത എഎപി, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അതിഷി മാര്‍ലനെ. ഇതേ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗൗതം ഗംഭീര്‍.
Discussion about this post