അയോധ്യാഭൂമിക്കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കായ് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. മധ്യസ്ഥതയുടെ പുരോഗതി കോടതി രേഖപ്പെടുത്തി, മധ്യസ്ഥസമിതിയുടെ അടുത്ത സിറ്റിങ് ജൂണ്‍ രണ്ടിന് നടക്കും. മധ്യസ്ഥതയുടെ പുരോഗതി രഹസ്യമായി ഇരിക്കട്ടേയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജഡ്ജി കലിഫുല്ലയെ കൂടാതെ, ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലുള്ളത്. മധ്യസ്ഥ സംഘത്തെ നിയോഗിച്ചുള്ള മാർച്ച് എട്ടിലെ വിധിയിൽ നാലാഴ്ചയ്ക്കം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എട്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും നിർദേശം നൽകി.
2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. തർക്ക ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവയ്ക്കായി തുല്യമായി വീതിച്ചു നൽകാനായിരുന്നു ഹൈക്കോടതി വിധി.
Discussion about this post