തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി നല്കി.നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ എഴുന്നള്ളിക്കാം.കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.നാല് പാപ്പന്മാര് കൂടെ വേണമെന്നും 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വെയ്ക്കണമെന്നും ഇപാധികളില് പറയുന്നു.
അതേസമയം തെച്ചിക്കോട്ട് രാമചന്ദ്രന് മദപ്പാടില്ലെന്ന് വിദഗ്ദ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു അനുമതി ലഭിച്ചത്. ആനയ്ക്ക് മദപ്പാടില്ലെന്നും,ശരീരത്തില്‍ മുറിവുകളില്ലെന്നും ,പാപ്പാന്മാരെ അനുസരിക്കുന്നുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി .ആനയുടെ കാഴ്ച്ച്ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി പറയാന്‍ സാധിക്കില്ലെന്നും വിദഗ്ദ സംഘം അറിയിച്ചു .
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യ ക്ഷമത അനുകൂലമാണെങ്കില്‍ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നളളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ നേരത്ത വ്യക്തമാക്കിയിരുന്നു.കലക്ടര്‍ മുന്നോട്ടു വെച്ച എല്ലാ ഉപാധികളോടും സഹകരിക്കുമെന്നും രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് പൂരം എഴുന്നള്ളിപ്പിന് ആനകളെ വിട്ടുനല്‍കില്ലെന്ന തീരുമാനം പിന്‍വലിച്ചതായും ആന ഉടമ ഫെഡറേഷന് അറിയിച്ചു.
തൃശൂര്‍ പൂരത്തിന്റെ പൂര വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. പൂര വിളംബരത്തിനു മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ കുഴപ്പമില്ല. സര്‍ക്കാര്‍ എല്ലാ സുരക്ഷയൊരുക്കും.
Discussion about this post