രാജ്യത്തിന്റെ കാര്യങ്ങളില്‍ ഇന്ത്യയുടെ ഇടപെടല്‍ തടയാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടാന്‍ പാക്കിസ്ഥാന്റെ തീരുമാനം. ഇതു ചര്‍ച്ച ചെയ്യാന്‍ ഐക്യ രാഷ്ട്രസഭയിലെ പാക് അമ്പാസിഡര്‍ മലീഹാ ലോധിയെ ഇസ്ലാമാബാദിലേയ്ക്കു വിളിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കം.
സെപ്തംബറില്‍ പാക് പ്രധാനമന്ത്രിയുടെ യുഎന്‍ സന്ദര്‍ശന വേലയില്‍ പ്രശ്നം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.രാജ്യത്തിന്റെ സുരക്ഷയ്ക്ക ഭീഷണിയാകുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്ന് പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയെ അറിയിക്കും. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ നടത്തിയ പ്രസ്താവനകളാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചിരിക്കുന്നത്.
നേരത്തെ ബലൂചിസ്ഥാനില്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നതിലുള്ള അതൃപ്തി പാക്കിസ്ഥാന് ഇന്ത്യയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ തള്ളി.
Discussion about this post