കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം ഇന്ന് മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും. പകല്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് റണ്‍വേ അടച്ചിടുക. റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ക്രമീകരണം.
ഈ സമയത്ത് സര്‍വിസ് നടത്തിയിരുന്ന വിമാനങ്ങളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, ബഹ്റൈന്‍, ഷാര്‍ജ, ഒമാന്‍ എയറിന്റെ മസ്കത്ത് വിമാനങ്ങളുടെ സമയമാണ് ഇന്ന് മുതല്‍ മാറ്റിയത്.
സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുന്ന റണ്‍വേ റീകാര്‍പ്പറ്റിങ് പ്രവൃത്തികളുടെ മുന്നോടിയായാണ് താല്‍ക്കാലികമായി വിമാനത്താവളം അടയ്ക്കുന്നത്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന റണ്‍വേ നവീകരണപ്രവൃത്തി 18 മാസം നീളും.
Discussion about this post