പോലീസുകാരുടെ പോസ്റ്റല്‍ വോട്ട ക്രമക്കേടില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി.തെരഞ്ഞെടുപ്പ് കമ്മീഷനോടും സര്‍ക്കാരിനോടുമാണ് വിശദീകരണം തേടിയത്.
സംഭവത്തില്‍ ഇന്റലിജന്‍സ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് പറഞ്ഞ സര്‍ക്കാര്‍ അഭിഭാഷകന് റിപ്പോര്‍ട്ട് ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കിയില്ല. മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും തിരിച്ചുവാങ്ങി സമഗ്ര അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്. കേസ് 20ന് വീണ്ടും പരിഗണിക്കും.
Discussion about this post