പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം പെരിയ ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമാണ് അറസ്റ്റിലായത്. മണികണ്ഠൻ, ബാലകൃഷ്ണൻ എന്നിവരെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. തെളിവു നശിപ്പിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. ശരത്ലാൽ, കൃപേഷ് എന്നിവരെയാണ് രാത്രിയിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്
Discussion about this post