സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സേ ഹിന്ദുവാണെന്ന കമൽഹാസന്റെ പരാമർശത്തെ പിന്തുണച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കമൽഹാസന്റെ പ്രതികരണത്തിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു തേജസ്വി യാദവിന്റെ അഭിപ്രായം.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന് ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നുമായിരുന്നു കമല്‍ ഹാസന് നടത്തിയ പരമാര്‍ശം. തമിഴ്നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്റെ ഈ പരാമര്‍ശം.
മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസന്റെ പ്രസ്താവനത്തിരെ കടുത്ത വിമര്‍ശനം ഉയർന്നിട്ടുണ്ട് .മാത്രമല്ല മതവികാരം വ്രണപ്പെടുത്തിയത്ന്റെ പേരിൽ കമൽഹാസനെതിരെ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തു.
Discussion about this post