അഞ്ചു മാസത്തെ മാനസിക -ശാരീരിക പീഡനങ്ങൾക്കൊടുവിൽ കുൽസം ബാനു മടങ്ങിയെത്തി ജന്മനാട്ടിലേയ്ക്ക് . വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്നാണ് കുൽസത്തിന്റെ മടക്കയാത്ര സാദ്ധ്യമായത് .
ബ്യൂട്ടീഷ്യൻ ജോലിക്കെന്ന പേരിൽ 2018 ലാണ് കുല്‍സം ഭാനുവിനെ വിദേശത്തേയ്ക്ക് കൊണ്ടുപോയത് . എന്നാൽ ലഭിച്ചതാകട്ടെ ഒമാനിൽ വീട്ടുജോലിയും.ഒരു മാസത്തിനു ശേഷം തനിക്ക് ഈ ജോലിപറ്റില്ലെന്നും , 30000 രൂപ ശമ്പളം പറഞ്ഞ് തന്നെ ബ്യൂട്ടീഷ്യൻ ജോലിയ്ക്കായാണ് കൊണ്ടുവന്നതെന്നും കുൽസം പറഞ്ഞു . അതോടെ ആഹാരവും,വെള്ളവും നൽകാതെയുള്ള പീഡനമായിരുന്നു .
തുടർന്ന് രക്ഷ തേടി ഇന്ത്യൻ എംബസിയെ സമീപിച്ച കുൽസത്തിന് എംബസി അധികൃതർ അഭയം നൽകി . അവിടെ നിന്ന് നാട്ടിൽ മകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു . തുടർന്ന് തന്റെ മാതാവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മകൾ മന്ത്രി സുഷമ സ്വരാജിന് കത്തയക്കുകയായിരുന്നു . ഇതേ തുടർന്നാണ് പ്രശ്നത്തിൽ സുഷമ സ്വരാജ് ഇടപ്പെട്ടതും,മടങ്ങി വരവ് സാദ്ധ്യമാക്കിയതും .
Discussion about this post