പാകിസ്ഥാന്‍റെ പിടിയില്‍ അകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്തെന്ന് വെളിപ്പെടുത്തല്‍. ബാലാക്കോട്ട് അക്രമണത്തിനിടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് അധീന കാശ്മീരില്‍ നിന്ന് പാകിസ്ഥാന്‍ പിടികൂടുന്നത്.
ഇസ്ലാമാബാദിലെ പാക് മെസില്‍ നിന്നും നാല് – അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ റാവല്‍പിണ്ടിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെ ഡീബ്രീഫിങ്ങ് നടത്തിപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് സൈനീക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റാവല്‍പ്പിണ്ടിയില്‍ ഒരു ചോദ്യം ചെയ്യല്‍ മുറിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ രണ്ട് ദിവസത്തോളം ഐഎസ്ഐ ചോദ്യം ചെയ്തു. പാക് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ മാനസീകമായും ശാരീരികമായും ഉപദ്രവിച്ചു.
മുഴക്കമുള്ള ശബ്ദം കേള്‍ക്കുന്നതും ശക്തമായ വെളിച്ചവുമുള്ള മുറിയില്‍ പ്രവേശിക്കപ്പെട്ട അഭിനന്ദനെ ഓരോ അര മണിക്കൂറിലും മര്‍ദ്ദിച്ചിരുന്നു. ചായ കുടിക്കുന്ന അഭിനന്ദന്‍റെ വീഡിയോ പാക് സൈന്യത്തിന്‍റെ മെസില്‍ നിന്ന് എടുത്തതാണ്. രണ്ടാമത്തെ വീഡിയോ തെറ്റാണെന്നും താന്‍ കൂടുതലൊന്നും സംസാരിച്ചില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. വീഡിയോയിലുള്ള ശബ്ദം തന്‍റെ തല്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അഭിനന്ദന്‍ ഡീബ്രീഫിങ്ങില്‍ സമ്മതിച്ചു.
കഴിഞ്ഞ ഫെബ്രുവരി 26 ന് പാക് ജറ്റ് വിമാനത്തെ പിന്തുടരുന്നതിനിടെ വിമാനം തകര്‍ന്നാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് അധീന കാശ്മീരില്‍ പെട്ടുപോയത്. തുടര്‍ന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post