റീപോളിംഗ് നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും .ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് ഈ ബൂത്തുകളില്‍ റീപോളിംഗ് നടക്കുക . പരസ്യപ്രചാരണത്തിൽ സജീവമാകാനാണ് മുന്നണികളുടെ തീരുമാനം .
ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് റീപോളിംഗ് . വോട്ടര്‍മാരുടെ ഇടത്തെ കൈയിലെ നടുവിരലിലാണ് മഷി പുരട്ടുക. സംസ്ഥാനത്ത് പല തിരഞ്ഞെടുപ്പുകളിലും കള്ളവോട്ട് ആരോപണങ്ങളുണ്ടായിട്ടുണ്ടെങ്കിലും റീപോളിംഗ് ആദ്യമാണ് . ഇതോടെ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റീപോളിംഗ് നടക്കുന്ന ബൂത്തുകളുടെ എണ്ണം അഞ്ചാകും.
കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിലെ 19 ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166 ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിംഗ് .
Discussion about this post