കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് ഏർപ്പെടുത്തിയ സംഭവത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.
റീപോളിംഗിന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ഉത്തരവാദികളാണ്. ന്യൂനപക്ഷങ്ങളിൽ അനാവശ്യ ഭീതി പരത്തി കൂടെ നിർത്താറുള്ള സിപിഎം തന്ത്രം ഇത്തവണ യുഡിഎഫും ഉപയോഗിക്കുകയാണ്. ഇതിലെ നിരാശയാണ് പർദ്ദ വിഷയത്തിൽ സിപിഎം നേതാക്കളുടെ നിലപാടിൽ വ്യക്തമാവുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Discussion about this post