മുൻകാലങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗം അശോക് ലവാസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുനിൽ അറോറ.
എല്ലാ അംഗങ്ങൾക്കും ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ല. മുൻ കാലങ്ങളിലും തർക്കങ്ങൾ ഉണ്ടായിരുന്നു. അന്നൊന്നും അത് പരസ്യമായിരുന്നില്ല. ഏതു ചർച്ചയ്ക്കും തയാറാണെന്നും എന്നാൽ എല്ലാത്തിനും അതിന്‍റേതായ സമയമുണ്ടെന്നും അറോറ പറഞ്ഞു.
കേപ്രധാനമന്ത്രിക്കും ബിജെപി നേതാക്കൾക്കും ക്ലീൻ ചിറ്റ് നൽകിയതിലുള്ള എതിർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷണൻ അംഗം അശോക് ലവാസ പരസ്യമാക്കിയിരുന്നു. തന്‍റെ വിയോജിപ്പ് ഉത്തരവുകളിൽ രേഖപ്പെടുത്തിയാൽ മാത്രമേ കമ്മീഷൻ യോഗങ്ങളിൽ സംബന്ധിക്കൂ എന്നായിരുന്നു ലവാസയുടെ നിലപാട്. എന്നാൽ, വിവാദം അനാവശ്യമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.
Discussion about this post