കെവിൻ വധക്കേസിൽ പ്രതികൾക്ക് അനുകൂലമായി മൊഴി പറയാൻ തയ്യാറാകാത്ത സാക്ഷിക്ക് പ്രതികളുടെ മർദനം.37ാം സാക്ഷി രാജേഷിനെയാണ് പ്രതികളായ മനു. ഷിനു എന്നിവർ ചേർന്ന് മർദിച്ചത്. പ്രതികളുടെ ജാമ്യംറദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.
കെവിൻ വധക്കേസിൽ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി അന്വേഷണ സംഘത്തിന് നൽകിയ സാക്ഷിയാണ്പുനലൂർ സ്വദേശി രാജേഷ് കേസിലെ എട്ട് പ്രതികളുടെ അടുത്ത സുഹൃത്താണ് രാജേഷ് കെവിൻ കൊല്ലപ്പെട്ട് രണ്ട്ദിവസം കഴിഞ്ഞ് കേസിലെ പതിനൊന്നാം പ്രതി ഫസിൽ, പതിനാലാം പ്രതി റമീസ് എന്നിവർ രാജേഷിന്റെ വീട്ടിലെത്തി കോട്ടയത്തു നിന്ന് രണ്ട് പേരെ പൊക്കാൻ പോയതാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നുംപ്രതികൾ രാജേഷിനെ അറിയിച്ചു. ഈ മൊഴിയാണ് രാജേഷ് അന്വേഷണ സംഘത്തിന് നൽകിയത്.
Discussion about this post