ചാനലുകൾ പരിഹസിക്കുന്നുവെന്ന പരാതിയുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി .രാഷ്ട്രീയ പ്രവർത്തകരെ തരം താഴ്ത്തുന്ന ചാനൽ പരിപാടികൾക്കെതിരെ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യവും കുമാരസ്വാമി ഉന്നയിച്ചു . രാഷ്ട്രീയ നേതാക്കളെയും, പ്രവർത്തകരെയും ചാനലുകൾ പരിഹാസ്യരായി അവതരിപ്പിക്കുകയാണ് .
രാഷ്ട്രീയ പ്രവര്‍ത്തകരെ അനായാസം പരിഹസിക്കാന്‍ സാധിക്കുമെന്നത് കൊണ്ടാണോ മാദ്ധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനായി മാദ്ധ്യമങ്ങൾക്ക് അനുവാദം നൽകിയത് ആരാണെന്നുമുള്ള പരാതിയും കുമാരസ്വാമി ഉന്നയിച്ചു .
തങ്ങള്‍ ഒരു പണിയുമില്ലാത്തവരാണോയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാദ്ധ്യമങ്ങളുടെ സഹായത്താലല്ല ജനങ്ങളുടെ സഹായത്താലാണ് താൻ സർക്കാർ ഉണ്ടാക്കിയതെന്നും മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുവെ കുമാരസ്വാമി പറഞ്ഞു .
Discussion about this post