സിപിഎം മുന്‍ നേതാവും തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ സി.ഒ.ടി. നസീറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
ആക്രമണം ആസൂത്രിതമാണ്. ഇതിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ട്. പാര്‍ട്ടി വിട്ടുവന്ന നസീര്‍ ഈ തെരഞ്ഞെടുപ്പില്‍ വടകര ലോകസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചു. ഇതില്‍ അസഹിഷ്ണുത പൂണ്ടാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് പോലെ നസീറിനെയും കൊല്ലാന്‍ ശ്രമിച്ചത് . നസീര്‍ മത്സരിച്ചത് ജയരാജന്റെ പരാജയത്തിന് കാരണമാകുമോയെന്ന ഭയമാണ് വധശ്രമത്തിന് പിന്നില്‍ . സിപിഎം സര്‍ക്കാരിന്റെ കീഴിലുള്ള അഭ്യന്തര വകുപ്പിന് കീഴിലെ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല .
കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണം മാറി മാറി ഭരിച്ച എല്‍.ഡി.എഫ് – യു.ഡി.എഫ് സര്‍ക്കാരുകള്‍ അട്ടിമറിക്കുക ആയിരുന്നു . കൊലപാതകം ചെയ്ത ക്രിമിനലുകള്‍ പിടിയിലായാലും ആസൂത്രണം ചെയ്ത നേതാക്കള്‍ രക്ഷപ്പെടുകയാണ് . അതിനാലാണ് ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
Discussion about this post